top of page

പുതിയ നികുതിനയം പ്രഖ്യാപിച്ച് UAE

Corporate TAX implementation in UAE starting June 2023.


ബിസിനസ് ലാഭത്തിന്മേൽ യുഎഇ ഒരു ഫെഡറൽ കോർപ്പറേറ്റ് നികുതി ( Federal corporate tax )ഏർപ്പെടുത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു. 2023 ജൂൺ 1-നോ അതിനു ശേഷമോ ആരംഭിക്കുന്ന സാമ്പത്തിക വർഷങ്ങളിൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ്​ ഒമ്പത് ശതമാനം നികുതി ( Nine per cent tax ) ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്​.യുഎഇ കോർപ്പറേറ്റ് നികുതി വ്യവസ്ഥ ( UAE Corporate Tax System ) ആഗോളതലത്തിൽ മികച്ച രീതികൾ സംയോജിപ്പിക്കുന്നതിനും ബിസിനസ്സുകളിൽ ഭാരം കുറയ്ക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. എന്നാൽ ചെറുകിട-ഇടത്തരം സംരഭങ്ങളെ ( Small and medium enterprises ) പ്രോത്സാഹിപ്പിക്കുന്നതിനായി 3,75,000 ദിർഹം വരെയുള്ള ലാഭത്തിന് നികുതിയില്ലെന്നും ( Profits are not taxable ) മന്ത്രാലയം വ്യക്തമാക്കി.



അന്താരാഷ്ട്രതലത്തിൽ സ്വീകാര്യമായ അക്കൗണ്ടിംഗ് സ്റ്റാൻഡേർഡുകൾക്ക് അനുസൃതമായി തയ്യാറാക്കിയ സാമ്പത്തിക പ്രസ്താവനകൾ ( Financial statements ) റിപ്പോർട്ട് ചെയ്തിരിക്കുന്ന പ്രകാരം യുഎഇ ബിസിനസുകളുടെ ലാഭത്തിന് കോർപ്പറേറ്റ് നികുതി ( Corporate tax on profits of UAE businesses ) നൽകേണ്ടിവരും. ആഗോളതലത്തിലെ മികച്ച രീതികൾ സംയോജിപ്പിക്കുന്നതിനായാണ്​ കോർപറേറ്റ് നികുതി വ്യവസ്ഥ ( Corporate tax system ) രൂപപ്പെടുത്തിയതെന്ന്​ അധികൃതർ വ്യക്​തമാക്കി

11 views0 comments
bottom of page